“സുഹാനിക്ക് ഉണ്ടായിരുന്നത് അപൂർവ രോഗം”; മരണകാരണം വെളിപ്പെടുത്തി കുടുംബം

ദില്ലി: നടി സുഹാനി ഭട്‌നഗറുടെ മരണത്തിന് കാരണമായ രോഗത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി കുടുംബം. പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന അപൂര്‍വ കോശജ്വലന രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമായിരുന്നു സുഹാനിക്ക് എന്ന് മാതാവ് പറഞ്ഞു. 

Advertisements

രണ്ടു മാസം മുന്‍പാണ് രോഗലക്ഷണങ്ങള്‍ കണ്ടതെന്നും എന്നാല്‍ കഴിഞ്ഞ പത്തു ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചതെന്നും മാതാവ് പൂജ ഭട്‌നാഗര്‍ പറഞ്ഞു. ‘രണ്ട് മാസം മുമ്പ് അവളുടെ കൈകളില്‍ ഒരു ചുവന്ന പാടുണ്ടായി. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചെങ്കിലും രോഗ നിര്‍ണയം നടത്താന്‍ കഴിഞ്ഞില്ല. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധിക ദ്രാവകം അടിഞ്ഞ് കൂടിയതും അണുബാധയും കാരണം ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിച്ചു.’ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പുരോഗതി ഉണ്ടായില്ലെന്ന് കുടുംബം പറഞ്ഞു. ഈ രോഗം ലോകത്ത് അഞ്ചോ ആറോ പേര്‍ക്കാണ് ബാധിച്ചിട്ടുള്ളതെന്നും ഇവര്‍ അവകാശപ്പെട്ടു. 

ഫെബ്രുവരി ഏഴിന് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ച സുഹാനി 16നാണ് മരിച്ചത്. സുഹാനിയുടെ സംസ്‌കാര ചടങ്ങുകള്‍ അജ്റോണ്ട ശ്മശാനത്തില്‍ നടന്നു. സുഹാനിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. ‘സുഹാനിയുടെ മരണ വാര്‍ത്ത കേട്ട ഞെട്ടലിലാണ് ഞങ്ങള്‍. അവളുടെ അമ്മ പൂജാജിക്കും മുഴുവന്‍ കുടുംബത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയാണ്. 

സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു നക്ഷത്രമായി നിലനില്‍ക്കും’, എന്നായിരുന്നു ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ചത്. 2016ലാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ റിലീസ് ചെയ്തത്. സുഹാനിയുടെ ആദ്യ സിനിമ ആയിരുന്നു ഇത്. ചിത്രത്തില്‍ നടി ബബിത ഫോഗട്ടിയുടെ ബാല്യകാലം ആയിരുന്നു സുഹാനി അവതരിപ്പിച്ചത്. 

ശേഷം ബാലെ ട്രൂപ്പ് എന്നൊരു സിനിമയിലും സുഹാനി അഭിനയിച്ചിരുന്നു. ഏതാനും ചില പരസ്യങ്ങളിലും സുഹാനി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 2019ല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി സുഹാനി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.