റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയില്‍; പരാതി നൽകി കുടുംബം

ആലപ്പുഴ : മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്സിനെടുത്ത 61കാരി ഗുരുതരാവസ്ഥയില്‍. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്. വാക്സിൻ എടുത്തതിന് പിന്നാലെ ശാന്തമ്മയുടെ ശരീരം പൂർണ്ണമായി തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisements

മുയല്‍ കടിച്ചതിനെ തുടർന്ന് കഴിഞ്ഞ 21 നാണ് ശാന്തമ്മ വാക്സിനെടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലർജി പ്രകടമായെങ്കിലും മൂന്നു ഡോസ് വാക്സിനുകളും എടുത്തു. വാക്സിനെടുത്തതിന് പിന്നാലെ ശാന്തമ്മ തളർന്നു വീണു. പിന്നെ അനക്കമില്ലെന്നും കുടുംബം പറയുന്നു. 7 ദിവസം വെന്റിലേട്ടറിലായിരുന്ന ശാന്തമ്മ ഇപ്പോള്‍ തീവ്രപചരണ വിഭാഗത്തിലാണ്. ശാന്തമ്മയുടെ മകള്‍ സോണിയ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാക്സിൻ എടുത്തതിന്റെ പാർശ്വഫലമാണെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കുടുംബം പറയുന്നു. സമ്മത പത്രത്തില്‍ ഒപ്പ് വാങ്ങിയാണ് വാക്സിനെടുത്തതെന്നും ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്ന് കുടുംബം പറയുന്നു. എന്നാല്‍ വിഷയത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.