കൊച്ചി: കൊച്ചിയിലെ ആദ്യകാല പടക്ക വ്യാപാരി എറണാകുളം നോർത്ത് പൂതുള്ളി വീട്ടിൽ പി.വി. ജോൺ (97) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കച്ചേരിപ്പടി സെമിത്തേരിമുക്ക് ബസിലിക്കയിൽ. ഭാര്യ: ഇന്ത്യൻ സ്ഥാനപതിയായിരുന്ന കെ. പി. ഫാബിയന്റെ സഹോദരി റോസി. മക്കൾ: ജെസി, ആനി, ലൈസ, ടെസി, കുഞ്ഞുമോൾ. മരുമക്കൾ: പരേതനായ ബെന്നി പാണശേരിൽ, ജെയിംസ് പൊറുത്തുകാരൻ, റെജി തളിയത്ത്, ചാക്കോ ആലുങ്കൽ. പ്രസ് ക്ലബ് സ്ഥാപിക്കുന്നതിന് മുമ്പ് എറണാകുളത്തെ പത്രപ്രവർത്തകരുടെ കേന്ദ്രം പ്രസ് ക്ലബ് റോഡിലെ ജോണിന്റെ പടക്കക്കടയായിരുന്നു. പ്രസ് ക്ലബ് റോഡ് മുമ്പ് ടി.ബി റോഡ് ആയിരുന്ന കാലത്താണ് ജോൺ പടക്കവ്യാപാരവുമായി എത്തുന്നത്. ‘പടക്കം ജോൺ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.