മലപ്പുറം: വിനോദ സഞ്ചാര കേന്ദ്രം കാണിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികളെയും ഇന്ന് പോക്സോ കോടതിയിൽ ഹാജരാക്കും. കായക്കൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്.
കേസിൽ കൂടുതൽ പ്രതികളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഈ മാസം മൂന്നിനായിരുന്നു സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുഹൃത്തായ യുവാവിനൊപ്പമാണ് പെൺകുട്ടി വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് പോയത്. ഇവിടെ എത്തിയ ശേഷം ഇയാൾ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തും കൂടെയുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.