പാലക്കാട്:കനത്തവിലയിടിവും താറുമാറായസംഭരണവുംമൂലം പ്രതിസന്ധിയിലായ നാളി കേരകർഷകരെകടക്കെണിയിൽനിന്ന്മോചിപ്പിച്ച് കേരകൃഷിയുടെഅന്തസ് വീണ്ടെടുക്കാൻസർക്കാർസംവിധാനമൊരുക്കണമെന്ന് കേരളകോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കേരളകർഷകയൂണിയന്റെ സഹകരണത്തോടെ 100 കേന്ദ്രങ്ങളിൽനടത്തുന് നകേരകർഷക സൗഹൃദസംഗമത്തിന്റെജില്ലാതലഉദ്ഘാടനം തേങ്കുറിശിയിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേര സംഭരണവില ഉയർത്തുക,സംഭരണംശക്തിപ്പെടുത്തുക എന്നിവയിൽ അടിയന്തരഇടപെടൽവേണം.കേരകൃഷിഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന്ഊന്നൽനൽകണം.ശാസ്ത്രീയ തെങ്ങ് പരിപാലനത്തിന്പിന്തുണസംവിധാനങ്ങൾഉണ്ടാകണം.രോഗപ്രതിരോധശേഷിയുംഉത്പാദനമികവുംഉള്ള നാളികേരവിത്തുകൾ കർഷകർക്ക് സൗജന്യമായിവിതരണംചെയ്യുക,രോഗബാധയുള്ളതെങ്ങുകൾവെട്ടിമാറ്റി പുതിയവനടാൻസർക്കാർ സബ്സിഡിനൽകുക എന്നിവയും സർക്കാരിൻറെ അടിയന്തിരശ്രദ്ധവേണ്ടതാണെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു.തേങ്കുറിശി,വണ്ടാഴി,എലവഞ്ചേരി,കിഴക്കഞ്ചേരി,വടക്കഞ്ചേരി എന്നീകേന്ദ്രങ്ങളിൽ കർഷകരെ ആദരിച്ചുംകൃഷിയിടങ്ങളിൽ സ്മൃതിമരം നട്ടുമാണ് സംഗമംസംഘടിപ്പിച്ചത്. ജില്ലാപ്രസിഡന്റ്ജോബിജോൺഅധ്യക്ഷനായി.നേതാക്കളായ മിനിമോഹൻദാസ്, കെ ശിരാജേഷ്, ടി, കെ വത്സലൻ, വി. എ ബെന്നി, വി.കെ വർഗീസ്, എൻ പി ചാക്കോ,പ്രജീഷ്പ്ലാക്കൽ,ചാർലി മാത്യു വി കെ സുബ്രഹ്മണ്യൻ, സുന്ദർരാജ്, മണികണ്ഠൻ, ഉണ്ണികുമാർ, എൻ. വി സാബു,ടോമി പാലക്കൽ, വി. എ ആന്റോ, കെ. വി മോഹനൻ,ഷാജി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.