കുറിച്ചി: വേനൽ മഴ പെയ്തു നെല്ല് വീണുപോയ കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പൂർണതോതിൽ സഹായം ചെയ്തില്ലെങ്കിൽ കർഷകർ ആത്മഹത്യയെ ശരണം പ്രാപിക്കേണ്ടിവരുമെന്ന് കേരള കോൺഗ്രസ്സ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു.
Advertisements
മഴ പെയ്തു കൃഷി നശിച്ച പാടശേഖരങ്ങൾ സന്നർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ്, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ പലത്തിങ്കൽ, കെ എസ് സി ജില്ലാ സെക്രട്ടറി അഭിഷേക് ബിജു, അർജുൻ രമേശ്, ഐസക് അലക്സാണ്ടർ, എന്നിവർ പങ്കെടുത്തു.