പാലാ :
വെളിയന്നൂർ ഗ്രാമപഞ്ചായത്തിന്റെയും വെളിയന്നൂർ കൃഷിഭവന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള ആഴ്ചച്ചന്ത പുതുവേലി വൈക്കം കവലയിൽ പ്രവർത്തനം ആരംഭിച്ചു. ആഴ്ചച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം നിർവ്വഹിച്ചു. കർഷകർക്ക് അവർ ഉദ്പ്പാദിപ്പിക്കുന്ന കാർഷിക വിളകൾ ന്യായമായ വിലയിൽ വിൽക്കുന്നതിനും മികച്ച വരുമാനം ലഭ്യമാക്കുന്നതിനും ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിളകൾ ആവശ്യക്കാർക്ക് യഥേഷ്ടം ലഭിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉദ്ഘാടന യോഗത്തിൽ വൈസ് പ്രസിഡന്റ് തങ്കമണി ശശി, കൃഷി ഓഫീസർ സാനി ജോർജ്, കാർഷിക വികസന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Advertisements