കോട്ടയം: അമലോത്ഭവ മാതാവിന്റെ മക്കൾ (സിഎഫ്ഐസി) സന്യാസ സമൂഹാംഗമായ ഫാ.തോമസ് മുടക്കാലിൽ (70) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 29 വ്യാഴാഴ്ച രാവിലെ ഏഴിന് ഓറസ്റ്റ് ഭവൻ ആശ്രമ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പത്തിന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറേന പള്ളിയിൽ സംസ്കരിക്കും.
ഉഴവൂർ മുടക്കാലിൽ പരേതരായ ഉതുപ്പാൻ അന്ന ദമ്പതികളുടെ മകനാണ്. 1980 നവംബർ 30 ന് പൗരോഹിത്യം സ്വീകരിച്ചു. മന്നാമല കാസാമരിയയിൽ നോവിസ് മാസ്റ്ററായി പ്രവർത്തിച്ച ഫാ.തോമസ് പാലക്കാട് തത്തമംഗലം, കാമറൂൺ, ചെങ്ങളം, ബ്ലാൻതോട്, പെരിന്തൽമണ്ണ, ബംഗളൂരു, സെന്റ് ജോൺ ഓഫ് ഗോഡ് ഓറസ്റ്റ് ഭവൻ, കോട്ടയം എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സഹോദരങ്ങൾ – സ്റ്റീഫൻ, കുര്യാക്കോ, മേരി, സിസ്റ്റർ ത്രേസ്യാമ്മ (കാരിത്താസ്), ജോണി, പരേതരായ കുഞ്ഞേലി, കുഞ്ഞന്ന, ഉതുപ്പാൻ, കുഞ്ഞേപ്പ്. മൃതദേഹം ഓറസ്റ്റ് ഭവൻ സന്യാസ ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വച്ചു.
ഫാ.തോമസ് മുടക്കാലിൽ സിഎഫ്ഐസി
Advertisements