കണ്ണൂർ :മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ഏച്ചൂർ സ്വദേശികളായ ഷാജി മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.പട്ടപ്പൊയിൽ പന്നിയോട് കുളത്തിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ മുങ്ങിപ്പോയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്.
Advertisements
ജ്യോതിരാദിത്യന് തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നിരുന്നു. ഇതിനായിട്ടാണ് ഇരുവരും നീന്തൽ പഠിക്കാൻ എത്തിയതെന്നാണ് വിവരം. ഷാജി ഏച്ചൂർ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു.