കണ്ണൂര്‍: ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സിറ്റി നാലുവയലിലെ പതിനൊന്നുകാരി ഫാത്തിമ മരിച്ച സംഭവത്തില്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ‘ജപിച്ച് ഊതല്‍’ നടത്തിയെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമയ്ക്ക്ചികില്‍സ നല്‍കാതെ ജപിച്ച് ഊതല്‍ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി.തുടര്‍ന്നാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശ്വാസത്തിന്റെ പേരിലാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതിചേര്‍ക്കും. അസ്വഭാവിക മരണത്തിന് പൊലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ ശ്വാസ കോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
ചികില്‍സ നിഷേധത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ സിറ്റി നാലുവയലിലെ ദാരുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റേയും സാബിറയുടേയും ഇളയമകളായിരുന്നു 11 കാരിയായ ഫാത്തിമ.