പുതുവർഷം ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് സ്വപ്ന തുല്യമായ ആവേശക്കാലം ; വിരമിച്ച ലോക ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന റോഡ് സേഫ്റ്റി ടി 20 മാമാങ്കത്തിന് ഫെബ്രുവരിയിൽ തുടക്കമാകും

മുംബൈ: പുതു വർഷം ക്രിക്കറ്റ് ആരാധകർക്ക് ആവേശക്കാലം .ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റ് ലോക ടി20 സീരീസിന്റെ രണ്ടാം സീസണ്‍ വരുന്നു. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി നടന്ന പ്രഥമ സീസണ്‍ വലിയ വിജയമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ റോഡ് സുരക്ഷയെക്കുറിച്ച്‌ അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ടൂര്‍മെന്റിന്റെ രണ്ടാം സീസണ്‍ 2022 ഫെബ്രുവരി അഞ്ചിനാണ് ആരംഭിക്കുന്നത്. ഇന്ത്യയിലും യുഎഇയിലുമായിട്ടായിരിക്കും മല്‍സരങ്ങള്‍.

Advertisements

ആദ്യ ഘട്ട മല്‍സരങ്ങള്‍ക്കു ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. ഫെബ്രുവരി അഞ്ചു മുതല്‍ മാര്‍ച്ച്‌ ഒന്ന് വരെയായിരിക്കും ഇന്ത്യയിലെ മല്‍സരങ്ങള്‍. ഫൈനലുള്‍പ്പെടെ ശേഷിച്ച കളികളെല്ലാം യുഎഇയിലായിരിക്കും. മാര്‍ച്ച്‌ ഒന്ന് മുതല്‍ 19 വരെയായിരിക്കും യുഎഇയില്‍ രണ്ടാംപാദ മത്സരങ്ങൾ നടക്കുക. മാര്‍ച്ച്‌ 19നായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന കിരീടപ്പോരാട്ടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയില്‍ നടന്ന പ്രഥമ സീസണ്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറിയിരുന്നു. പല ലോകോത്തര താരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാവുകയും ചെയ്തു. ആദ്യ സീസണിനേക്കാള്‍ ഗംഭീരമായിരിക്കും രണ്ടാം സീസണെന്നാണ് വിവരം. വിരമിച്ച 160 അന്താരാഷ്ട്ര താരങ്ങള്‍ റോഡ് സേഫ്റ്റി സീരീസിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കും. ദീര്‍ഘകാലം ലോക ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പല ഇതിഹാസ താരങ്ങളെയും ക്രിക്കറ്റ് ആസ്വാദകര്‍ക്കു ഒരിക്കല്‍ക്കൂടി ഗ്രൗണ്ടില്‍ ഇതോടെ വീണ്ടും കാണാന്‍ സാധിക്കും.

റോഡ് സേഫ്റ്റി ലോക സീരീസെന്ന ആശയത്തിനു തുടക്കമിട്ടത് ആര്‍ടിഎയുടെ തലവനും മഹാരാഷ്ട്രയിലെ റോഡ് സേഫ്റ്റി സെല്ലിന്റെ മേധാവിയുമായ രവി ഗെയ്ക്വാദാണ്. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സായിരുന്നു ജേതാക്കളായത്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ തിലകരത്‌നെ ദില്‍ഷനു കീഴില്‍ ഇറങ്ങിയ ശ്രീലങ്കയെ തകര്‍ത്തുവിടുകയായിരുന്നു. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയ പ്രമുഖ കളിക്കാര്‍ ഇന്ത്യന്‍ ലെജന്റ്‌സിനു വേണ്ടി കളിച്ചിരുന്നു. കൂടാതെ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറ, കാള്‍ ഹൂപ്പര്‍, ഇംഗ്ലണ്ടിനായി കെവിന്‍ പീറ്റേഴ്‌സന്‍, സൗത്താഫ്രിക്കയ്ക്കായി ജോണ്ടി റോഡ്‌സ് എന്നിവരും കളിക്കാനിറങ്ങിയിരുന്നു.

Hot Topics

Related Articles