ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പ്രതികരിച്ച് ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമക്കെതിരെയും ബി ഉണ്ണികൃഷ്ണൻ വിമര്‍ശനം ഉന്നയിച്ചു.

Advertisements

നടിമാരുടെ വെളിപ്പെടുത്തല്‍ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ന്യായാധിപയായി പ്രവര്‍ത്തിച്ചയാലാണ് ജസ്റ്റിസ് ഹേമ. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ഇടപെടേണ്ടിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. പരാതികള്‍ അറിഞ്ഞാല്‍ പൊലീസ് കേസ് എടുക്കാനുള്ള വിവരങ്ങള്‍ സംഘടന തന്നെ മുൻകൈ എടുത്ത് പൊലീസിന് കൈമാറും. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ നിലവിലുള്ള ഫെഫ്കയുടെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകളുടെ യോഗത്തില്‍ തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയിലെ കേശാലങ്കാര വിദഗ്തരേ പ്രത്യേക സംഘടന ആക്കുന്നത് പരിഗണിക്കും. ഫെഫ്ക്ക ഹെയർസ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ സംഘടന രൂപീകരിക്കാനാണ് തീരുമാനം. ഫെഫ്ക വനിത അംഗങ്ങളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സംഘടനയില്‍ കൂടുതല്‍ നടപടികളുമായി ഫെഫ്ക മുന്നോട്ട് പോവും. ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ സസ്പെൻഡ് ചെയ്യും. പൊലീസില്‍ അറിയക്കേണ്ട വിഷയങ്ങള്‍ പൊലീസില്‍ അറിയിക്കും. അത്തരം കാര്യങ്ങളില്‍ ഒത്തുതീർപ്പ് എന്ന സമീപനം ഇല്ല. വനിതകളുടെ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.

ഹേമ റിപ്പോർട്ട് വന്ന ഉടൻ പ്രതികരണം നടത്താം എന്ന് ഫെഫ്ക തീരുമാനിച്ചതാണ്. മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിച്ചു. എന്നാല്‍, താരങ്ങള്‍ ഉള്‍പ്പെടെ പലരും എതിർത്തു. എന്നാല്‍, അന്ന് ആ നിലപാട് എടുത്തവർ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുരോഗമനം സംസാരിച്ചു. സംഘടനക്ക് കീഴിലെ എല്ലാ യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷം ഫെഫ്കയുടെ വിശകലനം എട്ടിന് തീയതി ഔദ്യോഗികമായി പറയുമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.