ഫെസ്റ്റിവൽ ഓഫ് റെസിസ്റ്റൻസ് ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക ; എസ്എഫ്ഐ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജുകളിൽ ധർണ്ണ ഇന്ന്

കോട്ടയം : എസ്എഫ്ഐ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ധർണ്ണ ഇന്ന് നടക്കും. ഫെസ്റ്റിവൽ ഓഫ് റെസിസ്റ്റൻസ് ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തിയാണ് ഏരിയയ്ക്ക് കീഴിലെ വിവിധ കൊളേജുകൾക്ക് മുന്നിൽ ധർണ്ണ നടക്കുന്നത്. സമരത്തിന്റെ ഭാഗമായി ഭക്ഷണത്തിൽ മതം കലർത്തുന്ന ഹലാൽ വിവാദങ്ങൾക്കെതിരെ സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കും.

Advertisements

നാട്ടകം ഗവ കോളേജിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന ധർണ്ണ സമരം എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു ഉദ്ഘാടനം ചെയ്യും.
പോളി ടെക്നിക്കിന് മുന്നിൽ മുൻ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ , സിഎംഎസ് കോളേജിന് മുന്നിൽ സിപിഎം ഏരിയ സെക്രട്ടറി ബി ശശികുമാർ , ബസേലിയോസ് കോളേജിന് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ് പി എ ഷെമീർ എന്നിവർ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി അക്ഷയ് ലാൽ , പ്രസിഡന്റ് അശ്വിൻ ബിജു എന്നിവർ നേതൃത്വം നൽകും.

Hot Topics

Related Articles