സൂറിച്ച്: പുതുക്കിയ ഫിഫ റാങ്കിംഗില്‍ നേട്ടം കൈവരിച്ച് അര്‍ജന്റീന. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ മറികടന്ന് അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ബ്രസീല്‍ ഒന്നും ബെല്‍ജിയം രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയ്ന്‍, ഹോളണ്ട്, പോര്‍ച്ചുഗല്‍ , ഡെന്മാര്ക്ക് എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെ സ്ഥാനങ്ങളില്‍.
1838 പോയിന്റുമായി ബ്രസീല്‍ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന് 1822 പോയിന്റുണ്ട്. അര്‍ജന്റീനയ്ക്ക് 1784 പോയിന്റും ഫ്രാന്‍സിന് 1765 പോയിന്റുമുള്ളത്. ഏപ്രില്‍ ഏഴ് മുതല്‍ ജൂണ്‍ പതിനാല് വരെ നടന്ന 300 മത്സരങ്ങളുടെ ഫലം ഉള്‍പ്പെടുത്തിയാണ് ഫിഫ റാങ്കിംഗ് പുതുക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൈനലിസിമയില്‍ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെയും സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയയും തകര്‍ത്ത് പരാജയമറിയാതെ 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ് അര്‍ജന്റീന. അതേസമയം, ഇറാനാണ് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഏഷ്യന്‍ രാജ്യം. 23-ാം സ്ഥാനത്താണ് ഇറാന്. ഇന്ത്യ 106-ാം സ്ഥാനത്ത് തുടരുന്നു.