റബാത്ത് : ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അര്‍ജന്റീന നേടുകയും മെസ്സിയെ കായിക ലോകം വാഴ്ത്തുകയും ചെയ്യുന്നതിനിടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിറയുകയാണ് ഹക്കീം സിയേഷ് എന്ന മെറോക്കൻ ഫുട്ബോളർ .
മൊറോക്കോയുടെ ഈ താരം ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ ഭാഗമായി തനിക്ക് ലഭിച്ച പ്രതിഫലം മുഴുവനായി ദാനം ചെയ്യുകയാണ്. മൊറോക്കോയിലെ ദരിദ്ര ജനതയുടെ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ പണവും ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.തന്റെ രാജ്യത്തെ ജനങ്ങളാണ് തനിക്ക് വലുത് എന്ന് വ്യക്തമാക്കുകയാണ് ഹക്കീം സിയേഷ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെമി ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് കളംവിട്ട മൊറോക്കോയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അറബ് ലോകത്ത് നിന്ന് സെമി ഫൈനല്‍ വരെ എത്തുന്ന ആദ്യത്തെ രാജ്യമാണ് മൊറോക്കോ. ഇവരുടെ പ്രകടനത്തെ അറബ് രാഷ്ട്ര നേതാക്കള്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
277575 ഡോളറാണ് (ഏകദേശം 22 കോടിയിലധികം രൂപ) 29കാരനായ ഹക്കീം സിയേഷിന് ലോകകപ്പില്‍ നിന്ന് പ്രതിഫലമായി ലഭിച്ചത്. ഈ തുക തീര്‍ച്ചയായും ഞാന്‍ മൊറോക്കോയിലെ പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യുമെന്ന് സിയേഷ് പറഞ്ഞു. മൊറോക്കോയ്ക്ക് വേണ്ടി കളിച്ചത് പണത്തിനല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് രാജ്യത്തിന്റെ ജേഴ്‌സി അണിഞ്ഞതെന്നും ഹക്കീം സിയേഷ് പറഞ്ഞു.