ദോഹ : ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്ത് കരുത്ത് കാണിച്ചതിനൊപ്പം തങ്ങളുടെ ബെഞ്ച് സ്ട്രെങ്ത് കൂടി എതിരാളികള്‍ക്ക് ബോധ്യപ്പെടുത്തി ബ്രസീല്‍. ദക്ഷിണ കൊറിയക്കെതിരെ 80ാം മിനിറ്റില്‍ ഫസ്റ്റ് ചോയിസ് ഗോള്‍കീപ്പര്‍ ആലിസണ് ബെക്കറിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത് വെവെര്‍ടനെ കൊണ്ടുവന്നതോടെ തങ്ങളുടെ ലോകകപ്പ് സംഘത്തിലെ 26 പേരേയും കളിപ്പിച്ച് ബ്രസീല്‍ റെക്കോര്‍ഡിട്ടു.
ലോകകപ്പിലെ തങ്ങളുടെ പ്രീക്വാര്‍ട്ടര്‍ മത്സരം കഴിയുന്നതോടെ 26 അംഗ സംഘത്തിലെ എല്ലാവര്ക്കും കഴിഞ്ഞ നാല് മത്സരങ്ങളിലായി കളിക്കാന്‍ ടിറ്റേ അവസരം നല്കി. ഒരു ലോകകപ്പ് എഡിഷനില്‍ തങ്ങളുടെ സംഘത്തിലെ 26 പേര്‍ക്കും കളിക്കാന്‍ അവസരം നല്കുന്ന ആദ്യ ടീമായി ബ്രസീല്‍ മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ക്വാഡിലെ 23 കളിക്കാര്‍ക്ക് അവസരം നല്കിയ നെതര്‍ലന്‍ഡ്സിന്റെ പേരിലെ റെക്കോര്‍ഡ് ആണ് ബ്രസീല്‍ മറികടന്നത്.ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ആദ്യ ഇലവനില്‍ 9 മാറ്റങ്ങളാണ് ടിറ്റേ വരുത്തിയത്. ഇവിടെ കാമറൂണിനോട് ഒരു ഗോളിന് ബ്രസീല്‍ തോല്‍വി വഴങ്ങി. എന്നാല്‍ നെയ്മര്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ ബ്രസീല്‍ ആദ്യ പകുതിയില്‍ 4 വട്ടം വല കുലുക്കിയാണ് ദക്ഷിണ കൊറിയയെ തകര്‍ത്തത്.