സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി മേപ്പാറ സ്വദേശിയായ ക്ഷേത്ര പൂജാരിക്ക്. മേപ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി മധുസൂദനൻ നമ്ബൂതിരിയാണ് കോടിപതിയായത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന ശീലമുണ്ട് മധുസൂദനൻ നമ്ബൂതിരിക്ക്. സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇതുവരെ നേടിയ ഏറ്റവും ഉയർന്ന സമ്മാനം 5000 രൂപയായിരുന്നു. എം എ രാധാകൃഷ്ണൻ നായർ എന്ന ലോട്ടറി വില്‍പനക്കാരൻ ഇരുപതേക്കർ കൃഷ്ണ ലോട്ടറി ഏജൻസിയില്‍നിന്ന് വാങ്ങി വില്‍പ്പന നടത്തിയ FT 506060 എന്ന നമ്പരിനാണ് ഒരു കോടി ഒന്നാം സമ്മാനം അടിച്ചത്.
വാട്‌സാപ്പില്‍ കൊടുത്ത ലോട്ടറികളില്‍നിന്ന് ഇഷ്ടമുള്ള നമ്ബറെന്ന നിലയില്‍ എടുത്ത ലോട്ടറിക്കാണ് ഭാഗ്യം കടാക്ഷിച്ചത്. എടുത്ത ലോട്ടറി രാധാകൃഷ്ണൻതന്നെ കൈയില്‍ സൂക്ഷിക്കുകയായിരുന്നു. ബുധനാഴ്ച നറുക്കെടുപ്പ് ഫലം വന്നപ്പോഴും രാധാകൃഷ്ണനാണ് വിളിച്ചറിയിച്ചത്. തൊട്ടുപുറകെ ലോട്ടറിയും കൈയിലെത്തിച്ചു.കോട്ടയം സ്വദേശിയായ നമ്ബൂതിരി 20 വർഷം മുമ്ബാണ് മേപ്പാറയിലേക്ക് താമസം മാറിയത്. ഭാര്യ ആതിരയ്ക്കും മക്കളായ വൈഷ്ണവയ്ക്കും വൈഗാലക്ഷ്മിക്കുമൊപ്പമാണ് താമസം. കട്ടപ്പന ശാഖയിലെ ഫെഡറല്‍ ബാങ്കില്‍ ടിക്കറ്റ് കൈമാറി.