37 വർഷത്തെ ദാമ്ബത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യ സുനി അഹൂജയും വേർപിരിയുന്നു : ഗോവിന്ദക്ക് വക്കീൽ നോട്ടീസ് അയച്ച് ഭാര്യ

മുംബൈ : ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഗോവിന്ദ. ഇപ്പോഴിതാ നീണ്ട 37 വർഷത്തെ ദാമ്ബത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യ സുനി അഹൂജയും വേർപിരിയുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.മാസങ്ങള്‍ക്ക് മുമ്ബേ സുനിത ഗോവിന്ദയ്ക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചിരുന്നു എന്നാണ് റിപ്പോർട്ടുകള്‍.

Advertisements

വളറെക്കാലമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒപ്പം അഭിനയിച്ച 30കാരിയായ മറാത്തി നടിയുമായുള്ള ഗോവിന്ദയുടെ അടുപ്പമാണ് പിരിയാനുള്ള കാരണമായി ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം നല്‍കിയ ഒരു അഭിമുഖത്തില്‍ ഗോവിന്ദ വേർപിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ച്‌ സുനിത സംസാരിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുമ്ബ് വിവാഹബന്ധം സുരക്ഷിതമാരായി തുടരാൻ താൻ മുമ്ബ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല എന്നാണ് സുനിത പറയുന്നത്. കുട്ടികള്‍ക്കൊപ്പം താൻ ഫ്‌ളാറ്റില്‍ താമസിക്കുമ്ബോള്‍ ഗോവിന്ദ അതിന് എതിർവശത്തുള്ള ബംഗ്ലാവിലാണ് താമസിക്കാറുള്ളതെന്ന് സുനിത പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ മീറ്റിംഗുകള്‍ കഴിയാൻ വൈകും. ഞാനും മക്കളും ഒന്നിച്ചാണ് താമസിക്കുന്നത്. ഞാനും ഗോവിന്ദയും അങ്ങനെ സംസാരിക്കാറേയില്ല എന്നുമാണ് സുനിത അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ വേർപിരിയുന്നുവെന്ന വാർത്തകളോട് ഗോവിന്ദയോ സുനിതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles