കൊച്ചി: വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയെ കൈയ്യിലൊതുക്കാൻ സാധിച്ച താരമാണ് ബേസിൽ ജോസഫ്. സംവിധായകൻ, നടൻ, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ ബേസിലിന് സാധിച്ചിരുന്നു. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു. എന്നിട്ടും മലയാളത്തിലെ മിടുക്കന്മാരായ സംവിധായകരിൽ ഒരാളായി നിറഞ്ഞ് നിൽക്കുകയാണ് ബേസിൽ.
മിന്നൽ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. അതിന് ശേഷം അഭിനയത്തിൽ സജീവമാവുകയായിരുന്നു. കഴിഞ്ഞ വർഷം ജാൻ ഇ മാൻ, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു.ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലൂടെ ഭാര്യ എലിസബത്തിനെ കുറിച്ചും മറ്റ് സിനിമാ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ബേസിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എലിസബത്തുമായിട്ടുള്ള പ്രണയ വിവാഹത്തെ കുറിച്ച് ബേസിൽ പറഞ്ഞതിങ്ങനെയാണ്..
‘എൻജിനിയറിങ്ങിന് പഠിക്കുമ്പോൾ എലിസബത്ത് എന്റെ ജൂനിയറായിരുന്നു. സിനിമയിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ പുള്ളിക്കാരി വലിയ സപ്പോർട്ടായി നിന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. സിനിമയിൽ വർക്ക് ചെയ്യാൻ താൽപര്യമില്ല. പക്ഷേ ഒരുപാട് സിനിമ കാണും. എന്നൊക്കാളും നന്നായി സിനിമ കാണാറുള്ളത് ഭാര്യയാണെന്ന്’ ബേസിൽ പറയുന്നു. എന്റെ മാനേജർ എലിസബത്താണോന്ന് ചോദിച്ചാൽ ഒരു പരിധി വരെ അങ്ങനെയാണ്. മീറ്റിങ്ങുകളും ദിവസവും ചെയ്യുന്ന ചില കാര്യങ്ങളുമൊക്കെ മാനേജ് ചെയ്യുന്നത് എലിസബത്താണ്. അവൾക്ക് അതൊക്കെ ചെയ്യാൻ ഇഷ്ടവുമാണ്. പുള്ളിക്കാരി ചെയ്യുന്ന ജോലിയും മാനേജിങ് പ്രൊഫഷൻ പോലുള്ളതാണ്. ആളുകളെ മാനേജ് ചെയ്യാനൊക്കെ അവൾക്ക് കഴിയുന്നുണ്ട്. ഇടയ്ക്ക് എന്തേലും മിസ്റ്റേക്ക് പറ്റുമ്പോൾ ശമ്പളം തരില്ലെന്നൊക്കെ പറയും. മാസം പതിനായിരം രൂപ വീതം ഞാൻ കൊടുക്കാറുണ്ട്. അതുപോര, ശമ്പളം കൂട്ടണമെന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നുണ്ട്.