അമ്മ ഉൾപ്പെടെയുള്ള സംഘടനകളുമായി ചർച്ച നടത്തും; സിനിമാനയ രൂപീകരണ ചർച്ചയിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് പ്രേംകുമാർ

എറണാകുളം: സിനിമാനയ രൂപീകരണ ചർച്ചയില്‍ നിന്ന് ആരെയും മാറ്റി നിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ചലച്ചിത്ര അക്കാദമിയുടെ കൃത്യമായ ഒരു ഇടപെടല്‍ അതിലുണ്ടായിരിക്കും. എല്ലാം സർക്കാർ തീരുമാനിക്കുന്നത് പോലെ മുന്നോട്ട് പോകുമെന്നും പ്രേംകുമാർ പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാനയ രൂപീകരണ സമിതിയുടെ ആദ്യ ചർച്ചയില്‍ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രേംകുമാർ.

Advertisements

സിനിമാനയം രൂപീകരിക്കുന്നതിനായി എല്ലാവരുമായും ചർച്ചകള്‍ നടത്തും. ആരെയും മാറ്റി നിർത്തില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടായിരിക്കും ചർച്ച നടത്തുക. അമ്മ അടക്കമുള്ള സംഘടനകളുമായും വരും ദിവസങ്ങളില്‍ ചർച്ച നടത്തുമെന്നും പ്രേംകുമാർ പറ‍ഞ്ഞു. അതേസമയം, സിനിമ കോണ്‍ക്ലേവ് നവംബറില്‍ നടത്തുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് നയരൂപീകരണ സിമിതി അദ്ധ്യക്ഷൻ ഷാജി എൻ കരുണ്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീയതി മാറ്റുന്നത് സർക്കാരുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനമെടുക്കുമെന്നും ഷാജി എൻ കരുണ്‍ പറ‍ഞ്ഞു. കൊച്ചയില്‍ നടന്ന നയരൂപീകരണ യോഗത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ചർച്ച നടത്തി. വരും ദിവസങ്ങളില്‍ മറ്റ് സിനിമാ അസോസിയേഷൻ സംഘടനകളെ ഉള്‍പ്പെടുത്തികൊണ്ട് ചർച്ചകള്‍ നടത്തുന്നതായിരിക്കും. ഇതിന് ശേഷമായിരിക്കും ഒരു നയം രൂപീകരിച്ച്‌ കോണ്‍ക്ലേവില്‍ അവതരിപ്പിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.