തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ വെബ്‌സൈറ്റ് സജ്ജമായതായി ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു. relief.kerala.gov.in എന്നതാണ് വെബ്‌സൈറ്റ് വിലാസം.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ഐസിഎംആര്‍ നല്‍കിയത്), ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് (DDD), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിനു പുറമെ മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് സമാശ്വാസ ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാമൂഹ്യക്ഷേമ പെന്‍ഷനുകളോ ക്ഷേമനിധികളോ മറ്റു പെന്‍ഷനുകളോ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് ധനസഹായത്തിന് അയോഗ്യതയാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.