പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിരാവശ്യങ്ങള്‍ക്കായി വിവിധ ജില്ലാ കളക്ടര്‍മാര്‍ക്ക് പണം അനുവദിച്ചു. ദേവസ്വം ബോര്‍ഡിന് നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നു. പത്തനംതിട്ട 11 ലക്ഷം, കോട്ടയം 10 ലക്ഷം, ഇടുക്കി 6 ലക്ഷം, എന്നിങ്ങനെയാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് തുക അനുവദിച്ചത്. ശബരിമലയിലെത്തി അപകടം മൂലമോ ഹൃദയാഘാതം മൂലമോ മരിക്കന്നുവരുടെ മൃതദേഹം നാട്ടിലെത്തിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ക്കായി 5000 രൂപ വീതവും നല്‍കാന്‍ പത്തനംതിട്ട കലക്ടര്‍ക്ക് പണം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവും നടപ്പാക്കി വരുന്നു.
Advertisements