ശബരിമലയില്‍ അടിയന്തിരാവശ്യങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാര്‍ക്ക് പണം അനുവദിച്ചു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തിരാവശ്യങ്ങള്‍ക്കായി വിവിധ ജില്ലാ കളക്ടര്‍മാര്‍ക്ക് പണം അനുവദിച്ചു. ദേവസ്വം ബോര്‍ഡിന് നേരത്തെ 10 കോടി രൂപ അനുവദിച്ചിരുന്നു. പത്തനംതിട്ട 11 ലക്ഷം, കോട്ടയം 10 ലക്ഷം, ഇടുക്കി 6 ലക്ഷം, എന്നിങ്ങനെയാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് തുക അനുവദിച്ചത്. ശബരിമലയിലെത്തി അപകടം മൂലമോ ഹൃദയാഘാതം മൂലമോ മരിക്കന്നുവരുടെ മൃതദേഹം നാട്ടിലെത്തിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ക്കായി 5000 രൂപ വീതവും നല്‍കാന്‍ പത്തനംതിട്ട കലക്ടര്‍ക്ക് പണം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവും നടപ്പാക്കി വരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.