ശുചീകരണത്തിനിടെ സെപ്റ്റിക് ടാങ്ക് മാലിന്യത്തില്‍ അകപ്പെട്ട് യുവാവ്; രക്ഷകരായി ഫയർ ആന്‍റ് റെസ്ക്യൂ സംഘം

തൃശൂർ: ശുചീകരണത്തിനിടെ കഴുത്തോളം സെപ്റ്റിക് ടാങ്ക് മാലിന്യത്തില്‍ അകപ്പെട്ട് യുവാവ്. ഹരി എന്ന 32കാരനാണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട അതിസാഹസികമായ രക്ഷപ്രവർത്തനത്തിന് ഒടുവിലാണ് ഫയർ ആന്‍റ് റെസ്ക്യൂ സംഘം യുവാവിനെ രക്ഷിച്ചത്. തൃശൂർ നടത്തറ പഞ്ചായത്തിലെ ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബേക്കറി യൂണിറ്റിന് പിന്നിലെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനിടെയാണ് അപകടം.

Advertisements

ഏകദേശം 12 അടി താഴ്ചയുള്ള ടാങ്കില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടയില്‍ മുകളിലിരുന്ന അഞ്ച് ഇഞ്ച് കനവും നാലടി വീതിയും നാലടി നീളവും ഉള്ള കോണ്‍ക്രീറ്റ് സ്ലാബ് മുകളില്‍ നിന്ന് മലപ്പുറം സ്വദേശിയായ ഹരിയുടെ കാലിലേക്ക് വീഴുകയായിരുന്നു. കഴുത്തോളം സെപ്റ്റിക് ടാങ്ക് വേസ്റ്റില്‍ അകപ്പെട്ട ഹരിയെ കക്കൂസ് വേസ്റ്റ് പമ്ബ് ചെയ്ത് മാറ്റിയാണ് രക്ഷിച്ചത്. ഒരു മണിക്കൂറോളം നീണ്ട അതിസാഹസികമായ രക്ഷപ്രവർത്തനത്തിന് ഒടുവില്‍ കാലില്‍ കുടുങ്ങിയ സ്ലാബ് മാറ്റി. എന്നിട്ട് സെപ്റ്റിക് ടാങ്കില്‍ നിന്നും യുവാവിനെ പുറത്തെടുത്തു.

Hot Topics

Related Articles