മനാമ: ബഹ്റൈനിലെ നയിമിലെ വെയർ ഹൗസിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച ഉടനെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വെയർ ഹൗസിലുണ്ടായിരുന്ന ഒമ്പത് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. തീപിടിത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
Advertisements