മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് പേര്‍ വെന്ത് മരിച്ചു

മഹാരാഷ്ട്ര: അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പത്ത് പേര്‍ വെന്ത് മരിച്ചു. 10 പേരെ അതിഗുരുതരമായ പൊള്ളലുകളോടെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തിലാണ് അപ്രതീക്ഷിതമായി തീ പടര്‍ന്നത്.

Advertisements

സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു. അപകടത്തിൽ 13 രോഗികൾക്ക് പൊള്ളലേറ്റതായാണ് വിവരം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസിയു വാർഡിലാണ് അഗ്നിബാധയുണ്ടായത്. പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐസിയുവിൽ നിന്നും രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ ഡോ.രാജേന്ദ്ര ബോസ്ലെ അറിയിച്ചു. അഗ്നിബാധയുടെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles