പുതുച്ചേരി: പുതുച്ചേരിയില്‍ ബൈക്കില്‍ കൊണ്ടു പോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പടക്കം വന്‍ ശബ്ദത്തോടെ പൊട്ടിത്തറിച്ച് അപകടമുണ്ടായത്. 32കാരനായ കനിയരശനും ഏഴു വയസുള്ള മകന് പ്രതീഷുമാണ് മരിച്ചത്. ഭാര്യവീട്ടില്‍ പോയി മകനെയും കൂട്ടി ദീപാവലി ആഘോഷിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഇന്നലെ വൈകീട്ട് ആണ് അപകടം.
മാര്‍ക്കറ്റില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ വഴിയരികില്‍ കണ്ട പടക്കപ്പെട്ടി ഇവര്‍ എടുക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.സ്ഫോടന സമാനമായ സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കത്തില്‍ ചൂടേറ്റ് പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസ് നിഗമനം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.