മലയാളം വെബ് സീരീസുമായി ഹോട്ട്സ്റ്റാർ എത്തുന്നു: ആദ്യ സീസണിൽ എത്തുക ലാലും അജു വർഗീസും

ആദ്യത്തെ മലയാളം വെബ് സീരിസുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വരുന്നു. ‘കേരള ക്രൈം ഫയൽസ്’ എന്നാണ് വെബ് സീരിസിന്റെ പേര്. ‘ജൂൺ’, ‘മധുരം’ എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അഹമ്മദ് കബീർ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്.

Advertisements

കേരളത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളായിരിക്കും സീരിസിൽ ഉണ്ടാവുക. ലാലും അജു വർഗീസുമാണ് ആദ്യ സീസണിൽ പ്രധാന വേഷത്തിലെത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഷിഖ് അയ്മർ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുൽ റിജി നായരാണ് ‘കേരള ക്രൈം ഫയൽസ്’ നിർമ്മിക്കുക. ജിതിൻ സ്റ്റാനിസ്ലസാണ് ഛായാഗ്രഹണം. പ്രതാപ് രവീന്ദ്രൻ പ്രൊഡക്ഷൻ ഡിസൈനും മഹേഷ് ഭുവനേന്ദർ എഡിറ്റിങ്ങും നിർവഹിക്കുന്നു.

Hot Topics

Related Articles