നാളെ മുതല്‍ ഫസ്റ്റ് ബെല്ലില്‍ ഓണ്‍ലൈനായി പ്ലസ് വണ്‍ ക്ലാസുകളും; സമയക്രമത്തിലും മാറ്റം

തിരുവനന്തപുരം: ഫസ്റ്റ് ബെല്ലില്‍ ഓണ്‍ലൈനായി പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കും. നാളെ മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. ദിവസവും രാവിലെ 7.30 മുതല്‍ 9 വരെയാണ് ക്ലാസുകള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്ലസ്ടുവിന് ആറ് ക്ലാസുകള്‍ ക്രമീകരിച്ചു. ക്ലാസുകളും സമയക്രമവും സംബന്ധിച്ച വിവരങ്ങള്‍ ഫസ്റ്റ് ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകല്‍ക്ക് നിലവിലെ സമയക്രമം തന്നെ തുടരും.

Advertisements

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സൗകര്യം പരിഗണിച്ചുള്ള ക്രമീകരണം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിര ുന്നു.അതേസമയം ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തി ഫലം പ്രഖ്യാപിച്ചതെന്നും പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും വിദ്യാഭ്യാസമന്ത്രി ഇന്നലെ പ്രതികരിച്ചു. ‘കൊവിഡ് മഹാമാരിക്കാലത്ത് പരീക്ഷ നടത്തണോ എന്ന ആശങ്ക ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. 2021 സെപ്റ്റംബര്‍ 6 മുതല്‍ 18 വരെയാണ് ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കോവിഡ് മാനദണ്ഡപ്രകാരം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനായി’. മന്ത്രി പറഞ്ഞു.

Hot Topics

Related Articles