കൊച്ചി: കടലില്‍ മീൻ പിടിക്കാൻ പോകുന്ന വലിയ വള്ളങ്ങള്‍ക്ക് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്ന് മത്സ്യ തൊഴിലാളികള്‍. 20 അടിയില്‍ കൂടുതല്‍ നീളമുള്ള ഇൻബോര്‍ഡ് വള്ളങ്ങളെയാണ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഇൻഷുറൻസ് പ്രീമിയം തുക അടച്ചിരുന്ന തൊഴിലാളികളില്‍ നിന്ന് ഈ വര്‍ഷം പ്രീമിയം തുക സ്വീകരിച്ചിട്ടില്ല. എറണാകുളം ജില്ലയില്‍ മാത്രം എണ്‍പതോളം ഇൻബോര്‍ഡ് വള്ളങ്ങള്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. തൊഴിലാളികള്‍ ചേര്‍ന്ന് അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചും 25 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും വിനിയോഗിച്ചാണ് വള്ളങ്ങള്‍ വാങ്ങുന്നത്.
ഓരോ വള്ളത്തിലും 50 മുതല്‍ 55 വരെ തൊളിലാളികള്‍ ഉപജീവനം നടത്തുന്നുണ്ട്. ഇൻഷുറൻസ് നടപ്പാക്കുന്നതിനായ് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പദ്ധതി നടത്തിപ്പിനായി പുതിയ കമ്പനിയെ നിയോഗിച്ചത് മുതല്‍ തൊഴിലാളികളില്‍ നിന്ന് പ്രീമിയം തുക സ്വീകരിക്കുന്നില്ല. വള്ളങ്ങളിലെ എഞ്ചിനുകളുടെ പവറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പാണ് കാരണം. വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇൻഷുറൻസ് ലഭിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലാകും. വിഷയം മന്ത്രി സജി ചെറിയാന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമില്ല. അടുത്ത ദിവസം ജില്ലാ ഫ്ഷറീസ് ഓഫീസില്‍ തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിലും തീരുമാനമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് തീരുമാനം.