തൃശൂർ: തൃശ്ശൂരിൽ അഞ്ച് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണങ്ങൾ പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് അഞ്ച് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്. രാമവർമപുരം ബെ ലീഫ്, ഈസ്റ്റ് ഫോർട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണല്‍ സ്റ്റോർ, പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, വെസ്റ്റ് ഫോർട്ടിലെ കിൻസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
Advertisements
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നാല് സ്ക്വാഡുകള്‍ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാൻ നോട്ടീസ് നല്‍കുകയും അഞ്ച് ഹോട്ടലുകള്‍ക്ക് പിഴ അടപ്പിക്കുകയും ചെയ്തു.