അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ചു; അഞ്ച് മലയാളികളെ സൗദിയിൽ നിന്ന് നാടുകടത്തി

റിയാദ്: സൗദി അറേബ്യയില്‍ അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച അഞ്ച് മലയാളികളെ നാടുകടത്തി. രണ്ട് മാസം മുമ്പാണ് ഇവർ ദമ്മാമില്‍നിന്ന് പിടിയിലായത്. പരിപാടി സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു. അധികൃതരുടെ അനുമതി ഇല്ലാത്ത പരിപാടിക്ക് നേതൃത്വം നല്‍കിയ സംഘാടകരായ നാലു പേരെയും പരിപാടിക്ക് സ്ഥലം അനുവദിച്ച സ്ഥാപനത്തിലെ ജീവനക്കാരനുമാണ് നാടുകടത്തപ്പെട്ടത്.

Advertisements

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ച് പേരെയും നാടുകടത്തല്‍ നടപടിക്ക് വിധേയമാക്കിയത്.
ദമ്മാം നഗര ഹൃദയത്തിനടുത്തുള്ള ഓഡിറ്റോറിയത്തില്‍ നബിദിനവുമായി ബന്ധപ്പെട്ട ആഘോഷമാണ് അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുത്തത്. പരിപാടി ഏതാണ്ട് അവസാനിക്കാറായ സമയത്താണ് പ്രത്യേക അന്വേഷണ സംഘം ഓഡിറ്റോറിയത്തില്‍ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വകാര്യമായ ചടങ്ങാണ് നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. എന്നാല്‍ പരിപാടിയുമായി ബന്ധപ്പെട്ട് വാട്സ് ആപ് വഴി പ്രചരിപ്പിച്ച പോസ്റ്ററുകളുടെ സ്ക്രീൻ ഷോട്ടുകളും വോയിസ് മെസേജുകളും അവർക്ക് വിനയായി. ഈ തെളിവുകളെല്ലാം അന്വേഷണ സംഘത്തിന്‍റെ കൈവശമുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.