ദില്ലി : പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കല്‍ക്കട്ട ഹൈക്കോടതിയാണ് കേസുകള്‍ സിബിഐക്ക് കൈമാറാൻ നിർദേശിച്ചത്. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ്കേസുകളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും.
പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. സന്ദേശ്ഖലിയിലെ സംഘർഷ മേഖലകളില്‍ സിസിടിവികള്‍ സ്ഥാപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.