ഫ്ളക്സിൽ പടം വന്നാൽ കുളിര് കോരുന്ന ആളല്ല നാട്ടകം സുരേഷ് : പ്രശ്നങ്ങൾ പാർട്ടി വേദിയിൽ ഉന്നയിക്കും : വിവാദങ്ങളിൽ പ്രതികരണവുമായി ഡിസിസി പ്രസിഡന്റ്

കോട്ടയം : ഫ്ളക്സിൽ പടം വന്നാൽ കുളിരുകോരുന്ന ആളല്ല നാട്ടകം താനെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ്. യു.ഡി.എഫിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കെ റെയിൽ സമരത്തെ രാഷ്ട്രീയ വത്കരിക്കുന്നില്ല. യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്. കോട്ടയത്തുണ്ടായിട്ടും യു.ഡി.എഫ് യോഗത്തിൽ പങ്കെടുത്തില്ല.

Advertisements

അതിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്‌ളക്സിൽ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പത്രത്തിൽ പടം വരുന്നതോ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുനതോ കണ്ട് കുളിർ കോരുന്ന പാരമ്പര്യമല്ല. പത്രത്തിൽ പടം വരാൻ ഇടിക്കുന്ന നേതാവല്ല താൻ. പത്രത്തിൽ പടം വരുന്നതിന് വേണ്ടി ഇടിയുണ്ടാക്കിയിട്ടുമില്ല. യു.ഡി.എഫിന്റെ യോഗം നടക്കുന്ന ദിവസങ്ങളിൽ പല പരിപാടികളും ഉണ്ടാകും. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്. ഏത് ജോലി ഏറ്റെടുത്താലും , അത് ഭംഗിയായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ല. പാർട്ടിയിലെ പ്രശ്നം പാർട്ടിയിൽ പരിഹരിക്കും. നിലവിൽ പരാതി നൽകേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല. എന്ത് കൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. അറിയിക്കാറില്ല എന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല കോട്ടയത്ത് എപ്പോഴും എത്തുമ്പോൾ വിളിച്ച് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയും , കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവർ കോട്ടയത്ത് എത്തുമ്പോൾ പറയാറുണ്ട്. പാർട്ടിയുടെ പ്രവർത്തകർ അവർ പിൻതുണ നൽകുന്നുണ്ട്. അവർ പൊന്നും വില നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles