കിടങ്ങൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടിക്ക് മുന്നോടിയായി സംഘടിപ്പിച്ച കോട്ടയം ജില്ലയിലെ ഡി.ആർ.ജി. സോഷ്യൽ സയൻസ് ട്രെയിനിംഗിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ പുതിയ പാഠപുസ്തകത്തെ അധികരിച്ച് അധ്യാപകർ ഒരുക്കിയ ഭക്ഷ്യമേള ഏറ്റുമാനൂർ ബി.പി.സി. ശ്രീ.രതീഷ് ജെ ബാബു ഉദ്ഘാടനം ചെയ്തു. പുതിയ പാഠപുസ്തകം കുട്ടികൾക്ക് പുത്തൻ അനുഭവങ്ങൾ നൽകുമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഭക്ഷ്യമേള. മനുഷ്യൻ്റെ ഭക്ഷ്യ സംസ്കാരത്തെയും ആരോഗ്യ ഭക്ഷ്യ രീതിയിയെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന പാഠ്യപദ്ധതിയുടെ ഭാഗമായിയാണ് ഇത്തരത്തിലുള്ള പ്രവർത്തനം.
കിടങ്ങൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ഷെല്ലി ജോസഫ് മഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലയിലെ വിവിധ ബി.ആർ.സി. കളിൽ നിന്നുള്ളവരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. യു.പി.വിഭാഗം ഏഴ് വിഷയങ്ങളുടെ പരിശീലനമാണ് സെൻ്റ് മേരീസ് എച്ച്.എസ് എസ് കിടങ്ങൂർ സ്ക്കൂളിൽ അഞ്ച് ദിവസമായി നടക്കുന്നത്. ഏറ്റുമാനൂർ ബി.ആർ സി ട്രെയിനർ ആശ ജോർജ്, എസ്. എസ്. കെ. ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ പി വാസു, ആർ.പി.മാരായ നസീർ എ., ബിനോയി സി.എസ്. എന്നിവർ സന്നിഹിതരായിരുന്ന പരിപാടിയിൽ ആർ.പി. ഡോ. റോബിൻ മാത്യു സ്വാഗതവും ജനറൽ കോർഡിനേറ്റർ വിജയകുമാർ കെ.കെ. നന്ദിയും പറഞ്ഞു.