ന്യൂസ് ഡെസ്ക് : ഇന്ത്യയില്‍ നേരിട്ട മോശം അനുഭവങ്ങള്‍ വിവരിച്ച് സെർബിയൻ ടെന്നീസ് താരം ദെയാന റാഡനോവിച്. ടെന്നീസ് ടൂർണമെന്‍റിന്‍റെ ഭാഗമായി മൂന്നാഴ്ചയോളം റാഡനോവിച് ഇന്ത്യയിലായിരുന്നു.സിനിമയിലെ മിന്നും താരമാണ് മാഹിറ ഖാന്‍. ഇന്ത്യയിലും മാഹിറയ്ക്ക് ധാരാളം ആരാധകരുണ്ട്. പാക് താരങ്ങള്‍ ബോളിവുഡില്‍
അഭിനയിക്കാനെത്തുന്നത് പതിവായിരുന്ന കാലത്താണ് മാഹിറയും ബോളിവുഡിലെത്തുന്നത്. തിരികെ മടങ്ങിയതിന് പിന്നാലെയാണ് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും, ഇന്ത്യയെ കുറ്റപ്പെടുത്തിയും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ താരത്തിന്‍റേത് വംശീയാധിക്ഷേപമാണെന്ന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനമുയർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഇന്ത്യക്ക് എന്നെന്നേക്കും വിട, ഇനി ഒരിക്കലും കാണാതിരിക്കട്ടെ’ എന്നാണ് തിരികെ മടങ്ങുമ്ബോള്‍ വിമാനത്താവളത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാഡനോവിച് പറഞ്ഞത്. മ്യൂണിച്ചില്‍ വിമാനമിറങ്ങിയ ശേഷം വീണ്ടും പോസ്റ്റിട്ടു. ‘ഇന്ത്യയില്‍ മൂന്നാഴ്ച ചെലവഴിച്ചവർക്ക് മാത്രമേ ഞാൻ പറഞ്ഞ കാര്യം മനസ്സിലാകൂ’ എന്നായിരുന്നു പോസ്റ്റ്.
ഇന്ത്യയിലെ ട്രാഫിക്കിനെ പരിഹസിച്ചുകൊണ്ടും റാഡനോവിച് എഴുതി. ‘ഗംഭീര ഡ്രൈവർമാരാണ് ഇന്ത്യയിലുള്ളത്. ട്രാഫിക് ചിലപ്പോഴൊക്കെ വലിയ രസമാണ്. നിങ്ങളുടെ ഒരു ദിവസത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും പറയാൻ പറ്റില്ല. ട്രാഫിക് റഷ് ഗെയിമിലേതുപോലെ എല്ലാവരും ഹോണടിച്ചുകൊണ്ടേയിരിക്കും’.
പോസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമർശനം ലഭിച്ചതിന് പിന്നാലെ വിശദീകരണവുമായി താരം വീണ്ടുമെത്തി. തന്‍റെ വിമർശനം ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ അല്ലെന്നും, ഇന്ത്യ എന്ന രാജ്യത്തെ കുറിച്ചുള്ളതാണെന്നും അതുകൊണ്ടുതന്നെ വംശീയത ആരോപിക്കരുതെന്നും താരം പറഞ്ഞു. ‘എനിക്ക് ഇന്ത്യ തീരെ ഇഷ്ടമായില്ല. ഭക്ഷണം, ട്രാഫിക്, വൃത്തിയില്ലായ്മ ഇവയൊന്നും ഇഷ്ടമായില്ല. ഭക്ഷണത്തില്‍ പുഴുക്കളുണ്ടായിരുന്നു. ഹോട്ടലിലെ തലയിണക്ക് മഞ്ഞനിറം. ഒരു റൗണ്ട് എബൗട്ട് എങ്ങനെ ഉപയോഗിക്കണം എന്നുപോലും അറിയില്ല’ -27കാരിയായ താരം ഇൻസ്റ്റ പോസ്റ്റില്‍ പറഞ്ഞു.
താൻ വംശീയ ചുവയോടെയല്ല സംസാരിക്കുന്നതെന്നും എല്ലാ രാജ്യങ്ങളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ഇവർ വിശദീകരിച്ചു.