കൊച്ചി: എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നല്കാൻ പ്രിൻസിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി അറിയിച്ചു.
തൃക്കാക്കര കെ എം എം കോളേജില്‍ നടന്ന എൻസിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്.
എൻസിസി ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ സ്കൂള്‍/കോളേജ് കേഡറ്റുകള്‍ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പാണ് നടക്കുന്നത്.
അതേസമയം, ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ച് വിട്ടതിന് പിന്നാലെ അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പില്‍ കേഡറ്റുകള്‍ക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ സംബന്ധിച്ച് അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് എൻസിസി ഗ്രൂപ്പ് കമാൻഡർ കൊല്ലം ബ്രിഗേഡിയർ സുരേഷ് ജിയുടെ നേതൃത്ത്വത്തിലുളള ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചുകൊണ്ട് ഒഫീഷ്യാറ്റിംങ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ എൻസിസി ഉത്തരവിറക്കി. ക്യാമ്പിന് രണ്ട് ദിവസത്തെ അവധി നല്കിയതിനുശേഷം 26 ഡിസംബർ 2024 ന് പുനരാരംഭിക്കുമെന്ന് ഒഫീഷ്യാറ്റിംങ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ എൻ സി സി. അറിയിച്ചു.