കോട്ടയം: നാട്ടകം ഗവ.കോളജിലെയും പോളിടെക്നിക് കോളജിലെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ഒന്‍പത് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടകം കോളേജിന് എതിര് വശത്ത് മുന്‍ മുനിസിപ്പല്‍ സൂപ്രണ്ട് ഷീബാ നിവാസില്‍ എം.എ ശ്യാമളയുടെ വീട്ടില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
പോളിടെക്നിക് കോളജിലെ മെക്കാനിക്കല്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളായ അശ്വിന് ( 21 ) , ഫൈസല്‍ (21) , നാട്ടകം ഗവ.കോളജിലെ ഒന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥി ദേവദത്തന് (20) , മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥി ജയലക്ഷ്മി (20) , രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥികളായ ഫര്‍സാന (19) , കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഖില ( 18 ) , ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആതിര (19), കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അക്ഷര (20) എന്നിവര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉച്ച ഭക്ഷണത്തിനായി ചോറും കാബേജ് തോരന്‍ മീന്‍ ചമ്മന്തിയുമായിരുന്നു കഴിക്കാന്‍ നല്‍കിയത്. ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം നടത്തും.