വിനോദസഞ്ചാര വകുപ്പും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് ഒരുക്കിയ ഫുഡി വീല്‍സ് ഇന്ന് നാടിന് സമര്‍പ്പിക്കും

വൈക്കം: വിനോദസഞ്ചാര വകുപ്പും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് വൈക്കം കായലോരത്ത് ആരംഭിച്ച ‘ഫുഡി വീല്‍സ്’ റസ്റ്റോറന്റ് ഇന്ന് വൈകിട്ട് 3 മണിക്ക് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും. കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് മാതൃകയിലാണ് ഇവിടെ റസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. ഈ മാതൃകയില്‍ കേരളത്തിലെ സാധ്യമായ ടൂറിസം കേന്ദ്രങ്ങളില്‍ ചെലവ് ചുരുക്കി റസ്റ്റോറന്റുകള്‍ ആരംഭിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു.

Advertisements

Hot Topics

Related Articles