ശ്രീജേഷ് സി ആചാരി
ജെനീറോ : ഫുട്ബോൾ ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബ്രസീലിന് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ.ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോഡിയുടെ ഇടപെടൽ യാതൊരു തരത്തിലും ഉണ്ടാകരുതെന്നാണ് മുന്നറിയിപ്പ്. ഈ നിർദ്ദേശം ലംഘിച്ചാൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കുമെന്നും ഫിഫ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബ്രസീൽ ഫുട്ബോൾ പ്രസിഡൻ്റിനെ നേരത്തെ പുറത്താക്കിയിരുന്നു.റിയോ ഡി ജനീറോ കോടതിയുടെതായിരുന്നു നടപടി. തുടർന്ന് ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ കോടതി ഉത്തരവിട്ടു. ഇതിനായി താത്കാലിക സമിതിയെയും നിയോഗിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് അടുത്ത താക്കീത് ഫിഫ ഇപ്പോൾ നൽകിയിരിക്കുന്നത്. ജനുവരിയിലാണ് ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.ഫിഫ അംഗമായ രാജ്യങ്ങളുടെ ഫുട്ബോൾ ബോഡിയിൽ സർക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടൽ പാടില്ലെന്നാണ് നിയമം. എന്നാൽ ഇത് ബ്രസീൽ ലംഘിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.ഇത്തവണ തിരഞ്ഞെടുപ്പിൽ സർക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടൽഉണ്ടായാൽ
ബ്രസീൽ ദേശീയ ടീമിനും ക്ലബുകൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഫിഫ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.