ജാലകം തുറന്ന് ക്ലബുകൾ : യൂറോപ്പിൽ താരകൈമാറ്റം സജീവം

ലണ്ടൻ: പ്രീമിയർ ലീഗും ചാമ്ബ്യൻസ് ലീഗും നേടിയെടുത്ത ജനപ്രീതിയെ വെല്ലാൻ ടീമുകളുടെ എണ്ണവും കളികളും കൂട്ടി ക്ലബ് ലോക ഫുട്ബാള്‍ അമേരിക്കൻ വേദികളില്‍ ആഘോഷം തീർക്കുന്നതിനിടെ യൂറോപ്പിനെ ആവേശത്തിലാഴ്ത്തി താരക്കൈമാറ്റ വിപണി. പ്രീമിയർ ലീഗില്‍ ഇതിനകം തുടക്കമായ താരക്കൈമാറ്റം യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ ജൂലൈ ഒന്നോടെയാണ് ആരംഭിക്കുക.

Advertisements

റെക്കോഡ് തുകക്ക് േഫ്ലാറിയൻ വിർട്സിനെ ടീമിലെത്തിച്ച്‌ പ്രീമിയർ ലീഗ് ചാമ്ബ്യന്മാരായ ലിവർപൂള്‍ തുടക്കമിട്ട പണമെറിയല്‍ മറ്റു ടീമുകളും തുടരുകയാണ്. ബ്രിട്ടീഷ് ഫുട്ബാളിലെ ഏറ്റവും ഉയർന്ന തുകയായ 15.7 കോടി ഡോളർ (1358 കോടി രൂപ) നല്‍കിയാണ് ബുണ്ടസ് ലിഗ ക്ലബായ ബയേർ ലെവർകൂസനില്‍നിന്ന് വിർട്സിനെ ടീം സ്വന്തമാക്കുന്നത്. ലെവർകൂസനിലെ സഹതാരം ഫ്രിംപോങ്, ഗോള്‍കീപ്പർ അർമിൻ പെഷി എന്നിവരെ ലിവർപൂള്‍ നേരത്തേ ടീമിലെത്തിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെമ്ബടക്കൊപ്പമായിരുന്ന ജാരെല്‍ ക്വാൻസാഹ് തിരിച്ച്‌ ലെവർകൂസനിലെത്തിയിട്ടുണ്ട്. ക്രിസ്റ്റല്‍ പാലസ് ക്യാപ്റ്റൻ മാർക് ഗുവേഹിയാകും ക്വാൻസാഹിന് പകരക്കാരനെന്നാണ് സൂചന. മറ്റൊരു ലിവർപൂള്‍ താരമായ ഡാർവിൻ നൂനസ് സീരി ക്ലബായ നാപ്പോളിയിലേക്കും മാറിയേക്കും. ലിവർപൂളില്‍ ഹാർവി എലിയട്സ്, ആൻഡി റോബർട്സണ്‍ എന്നിവരുടെ മാറ്റവും വാർത്തയാണെങ്കില്‍ ന്യൂകാസില്‍ സൂപ്പർ താരം അലക്സാണ്ടർ ഇസാക് കൂടുമാറുമെന്നും അഭ്യൂഹം സജീവം. മാഞ്ചസ്റ്റർ യുനൈറ്റഡ് വിങ്ങർ സാഞ്ചോക്കായും നാപോളി വല വിരിച്ചിട്ടുണ്ട്.

ലാ ലിഗയില്‍ ഇളമുറ താരം ലമീൻ യമാലിന്റെ കരുത്തില്‍ കിരീടം മാറോടുചേർത്ത ബാഴ്സലോണ അത്‍ലറ്റിക് ക്ലബ് വിങ്ങറും യമാലിന്റെ കൂട്ടുകാരനുമായ നിക്കൊ വില്യംസിനായി നോട്ടമിട്ടിട്ടുണ്ട്. സീരി എയില്‍ ലിയോണിനായി പന്തുതട്ടുന്ന 20കാരനായ ബെല്‍ജിയം താരം മാലിക് ഫൊഫാനയെ ടീമിലെത്തിക്കാൻ ചെല്‍സി, ന്യൂകാസില്‍, ടോട്ടൻഹാം തുടങ്ങിയ ക്ലബുകള്‍ രംഗത്തുണ്ട്. സ്പാനിഷ് വിങ്ങർ യെറമെയ് ഹെർണാണ്ടസിനായും നിരവധിപേർ താല്‍പര്യം കാട്ടിയതായും റിപ്പോർട്ടുകള്‍ പറയുന്നു.

Hot Topics

Related Articles