റിയാദ്: ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ കളംനിറഞ്ഞു കളിച്ച ദിനത്തില്‍ അല്നസ്റിന് ഗംഭീര വിജയം. സൗദി പ്രോ ലീഗില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് അല്‍അഹ്ലിയെ ടീം കീഴടക്കിയത്.നസ്റിനു വേണ്ടി ടാലിസ്ക മറ്റു രണ്ട് ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫ്രാങ്ക് കെസ്സി, റിയാസ് മഹ്റെസ്, ഫെറാസ് അല്‍ബ്രികാൻ എന്നിവരാണ് അല്‍അഹ്ലിക്കു വേണ്ടി ലക്ഷ്യംകണ്ടത്.
ഇരു ഹാഫിന്റെയും തുടക്കത്തില്‍ തന്നെ ഗോള്‍വല നിറച്ചാണ് ക്രിസ്റ്റിയാനോ അല്‍ നസ്റിന്റെ പോരാട്ടം നയിച്ചത്. നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം ടീമിന്റെ അക്കൗണ്ട് തുറന്നു. സാദിയോ മാനെ നല്കിയ അസിസ്റ്റില്‍നിന്നു തൊടുത്ത ഇടങ്കാലൻ ഷോട്ട് അഹ്ലിയുടെ പോസ്റ്റ് തുളച്ചുകയറി. അധികം വൈകാതെ ബ്രസീലിയൻ മുന്നേറ്റനിര താരം ടാലിസ്കയുടെ ഗോളുമെത്തി. 17-ാം മിനിറ്റില്‍ ലപോര്‍ട്ടെയുടെ അസിസ്റ്റില്‍ പെനാല്‍റ്റി ബോക്സിനടുത്തുനിന്ന് ഗോള്‍വലയിലേക്ക് തൊടുത്തു താരം. അല്നസ്ര്-2, അല്അഹ്ലി-0.ഇതിനുശേഷം ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ 30-ാം മിനിറ്റ് വരെ അഹ്ലിക്കു കാത്തിരിക്കേണ്ടിവന്നു. അല്മജാദിന്റെ അസിസ്റ്റില്‍ മുൻ ബാഴ്സലോണ മധ്യനിര താരം ഫ്രാങ്ക് കെസ്സിയാണ് അഹ്ലിയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. എന്നാല്‍, ആദ്യ പകുതിയില്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം കിടിലൻ ഗോളുമായി ടാലിസ്ക വീണ്ടും അഹ്ലിയെ ഞെട്ടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ അഹ്ലിക്ക് രണ്ടാം ഗോള്‍. 50-ാം മിനിറ്റില്‍ തുറന്നുകിട്ടിയ പെനാല്‍റ്റി അവസരം മുതലെടുത്ത് സൂപ്പര്‍ താരം റിയാദ് മഹ്റെസ് ആണ് അല്‍നസ്റിന്റെ വല കുലുക്കിയത്. ആശ്വസിക്കാൻ നിന്ന അഹ്ലിയെ വീണ്ടും സ്തബ്ധരാക്കി രണ്ട് മിനിറ്റിനകം ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോള്‍. മാനെ നീട്ടിനല്‍കിയ പാസ് കിറുകൃത്യം പോസ്റ്റിലാക്കി ക്രിസ്റ്റിയാനോ നസ്റിന്റെ നാലാം ഗോള്‍ കുറിച്ചു.