ന്യൂസ് ഡെസ്ക് : അർജന്റീന ഫുട്ബാളർ എയ്ഞ്ചല്‍ ഡി മരിയയുടെ 36ാം ജന്മദിനമാണിന്ന്. അർജന്റീനയിലെ റൊസാരിയോയില്‍ 1988 ഫെബ്രുവരി 14നായിരുന്നു ഡി മരിയയുടെ ജനനം.നിലവില്‍ പോർചുഗീസ് പ്രീമിയർ ലീഗ് ക്ലബായ ബെൻഫിക്കക്കും അർജന്റീന ദേശീയ ടീമിനുംവേണ്ടി വലതു വിങ്ങിലും മിഡ്ഫീല്‍ഡറായും കളിക്കുന്ന ഡി മരിയ ഡ്രിബ്ലിങ്, പ്ലേ മേക്കിങ്, അതുല്യമായ ഫിനിഷിങ് എന്നിവയില്‍ മിടുമിടുക്കനാണ്. റൊസാരിയോ സെൻട്രല്‍ ക്ലബിലാണ് കരിയർ ആരംഭിച്ചത്.
2007ല്‍ 19ാം വയസ്സില്‍ ബെൻഫിക്കയില്‍ ചേർന്നു. 2010ല്‍, ഡി മരിയ സ്പാനിഷ് ക്ലബായ റയല്‍ മഡ്രിഡിലേക്ക് 25 മില്യണ്‍ യൂറോയുടെ പ്രതിഫല തുകക്ക് മാറി, അവിടെ 2011-12 ലാ ലിഗ കിരീടവും 2013-14 യുവേഫ ചാമ്ബ്യൻസ് ലീഗും നേടി. 2014ല്‍ മാഞ്ചസ്റ്റർ യുനൈറ്റഡിനായി 59.7 മില്യണ്‍ പൗണ്ടിന്റെ (75.6 മില്യണ്‍ യൂറോ) അന്നത്തെ ബ്രിട്ടീഷ് റെക്കോഡ് ഡീലില്‍ അദ്ദേഹം ഒപ്പുവെച്ചു. എന്നാല്‍, ഒരു വർഷത്തിനുശേഷം പാരിസ് സെന്റ് ജെർമെയ്‌നിലേക്കു പോയി. 2023ല്‍ ബെൻഫിക്കയിലേക്കു മടങ്ങുന്നതിനുമുമ്ബ് 2022 വേനല്‍ക്കാലത്ത് അദ്ദേഹം ഇറ്റാലിയൻ ടീമായ യുവന്റസില്‍ ചേർന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡി മരിയ 2007ല്‍ അർജന്റീനക്കുവേണ്ടി അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റംകുറിച്ചു. അർജന്റീന അണ്ടർ-20 ടീമിനായി കളിച്ചു; ടീമിനൊപ്പം, കാനഡയില്‍ നടന്ന 2007 അണ്ടർ-20 ഫിഫ ലോകകപ്പ് നേടി. 2008 ഒളിമ്പിക്സില്‍ ഡി മരിയ ഫൈനലില്‍ നൈജീരിയക്കെതിരെ വിജയഗോള്‍ നേടി അർജന്റീനക്ക് തുടർച്ചയായ രണ്ടാം ഒളിമ്പിക് സ്വർണം നേടിക്കൊടുത്തു. അർജന്റീനക്കുവേണ്ടി നാല് ഫിഫ ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.രാജ്യത്തെ 2014ല്‍ ഫൈനലിലെത്തിക്കാനും 2022ലെ കലാശക്കളിയില്‍ ഗോള്‍ നേടി ലോകകിരീടം നേടാനും സഹായിച്ചു.