ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയ്ക്ക് വീണ്ടും തോൽവി. തുടർച്ചയായ തോൽവികളിൽ സിറ്റി വീണ് ഉഴറുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോടാണ് സിറ്റി തോൽവി ഏറ്റുവാങ്ങിയത്. 16 ആം മിനിറ്റിൽ ജോൺ ഡുറാനാണ് സിറ്റിയ്ക്കെതിരായ ആദ്യ ഗോൾ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി നേടിയത്. 65 ആം മിനിറ്റിൽ മോർഗൺ റോജറാണ് രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോൾ വീണ് തകർന്ന സിറ്റിയ്ക്കു വേണ്ടി 90 ആം മിനിറ്റിന്റെ ഇൻജ്വറി ടൈമിൽ ഫിൽ ഫോഡനാണ് സിറ്റിയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ബ്രെന്റ് ഫോർഡിനെ നോട്ടിംങ് ഹാം ഫോറസ്റ്റ് പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് നോട്ടിംങ്ഹാം ഫോറസ്റ്റിന്റെ വിജയം. 38 ആം മിനിറ്റിൽ ഒല ഐനയും 51 ആം മിനിറ്റിൽ ആന്റണി എലൻഗയും നേടിയ ഗോളിനാണ് നോട്ടിംങ്ഹാം ഫോറസ്റ്റ് വിജയിച്ചത്. ഐപ്സ്വിച്ച് സിറ്റിയെ എതിരില്ലാത്ത നാല് ഗോളിനാണ് ന്യൂകാസിൽ തോൽപ്പിച്ചത്. അലക്സാണ്ടർ ഇസാക് നേടിയ മൂന്നു ഗോളിനാണ് ന്യൂകാസിൽ വിജയിച്ചത്. ജേക്കബ് മർഫിയാണ് നാലാം ഗോൾ നേടിയത്. ഒന്നാം മിനിറ്റിലും, 45 ആം മിനിറ്റിന്റെ ഇൻജ്വറി ടൈമിലും, 54 ആം മിനിറ്റിലുമായാണ് അലക്സാണ്ടർ ഇസാക് ഹാട്രിക് തികച്ചത്. 32 ആം മിനിറ്റിലാണ് ജേക്കബ് മർഫി നാലാം ഗോൾ നേടിയത്. വെസ്റ്റ് ഹാമും ബ്രിങ്ടൗണും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മുഹമ്മദ് കുഡൂസ് 58 ആം മിനിറ്റിൽ വെസ്റ്റ് ഹാമിനു വേണ്ടിയും 51 ആം മിനിറ്റിൽ ബ്രിങ്ടൗണിനു വേണ്ടി മാറ്റ് വൈഫറുമാണ് ഗോൾ നേടിയത്.