സ്പോർട്സ് ഡെസ്ക്ക് : വലിയ പ്രതീക്ഷകളോടെയാണ് ബ്രസീലിയൻ സൂപ്പര്‍താരമായ റാഫീഞ്ഞ ലീഡ്സ് യുനൈറ്റഡ് വിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയില്‍ എത്തുന്നത്.എന്നാല്‍ സീസണില്‍ താരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും ടീമിന് ലീഗ് കിരീടം നേടാനായി. വിവിധ ചാമ്പ്യൻഷിപ്പുകളിലായി 50 മത്സരങ്ങളില്‍നിന്ന് ബാഴ്സക്കായി 10 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. 12 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.
എന്നാല്‍, യൂറോപ്യൻ ഫുട്ബാളിലെ വമ്പൻതാരങ്ങള്ക്കു പിന്നാലെ ഓടുകയാണ് സൗദി ക്ലബുകള്‍. നിലവില്‍ ഒരു പിടിയോളം കളിക്കാരാണ് സൗദി അറേബ്യൻ ക്ലബുകളുടെ ഭാഗമായത്. സൗദി ലീഗ് ചാമ്പ്യൻമാരായ അല്‍ ഇത്തിഹാദ് ബാലണ്‍ ഡി ഓര് ജേതാവ് കരിം ബെൻസെമയെ ടീമിലെത്തിച്ചു. ഫ്രഞ്ച് താരം എംഗോളോ കാന്റെയും ക്ലബിലെത്തി. സെനഗാലിന്റെ കാലിദൊ കൗലിബാലിയെയും വോള്‍വ്സിന്റെ പോര്‍ചുഗല്‍ മിഡ്ഫീല്‍ഡര്‍ റൂബൻനെവെസിനേയും അല്‍ ഹിലാല്‍ തട്ടകത്തിലെത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ, റെക്കോഡ് തുകക്കാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍-നസ്ര് ടീമിലെത്തിച്ചത്. ബ്രസീലിയര്‍ സൂപ്പര്‍ വിങ്ങര്‍ റാഫീഞ്ഞയെ വാങ്ങാൻ താല്പര്യം അറിയിച്ച് പല സൗദി ക്ലബുകളും രംഗത്തെത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബാഴ്സയെ ഈ ക്ലബുകള്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, താരത്തെ വിട്ടുകൊടുക്കാൻ ബാഴ്സ പരിശീലകൻ സാവി ഒരുക്കമല്ല. ടീമിന്റെ സീനിയര്‍ താരങ്ങളില്‍ പ്രധാനിയാണ് റാഫീഞ്ഞയെന്നും അദ്ദേഹം പറയുന്നു.