ന്യൂഡൽഹി: ഒരു ദിവസം കയ്യിൽ മാറ്റി വയ്ക്കാൻ ഏഴു രൂപയുണ്ടോ.! നിങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. താഴ്ന്ന വരുമാനമുള്ളവർ, സ്വയം തൊഴിൽ ചെയ്യുന്നവർ വീട്ടമ്മമാർ എന്നിവർക്ക് പെൻഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടൽ പെൻഷൻ യോജന. കുറഞ്ഞ ചെലവിൽ ജീവിതകാലം മുഴുവൻ വരുമാനം നേടി തരുന്ന ഒരു പദ്ധതി കൂടിയാണിത്. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെൻഷൻ ലഭിക്കാൻ സാദ്ധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ഏതു ബാങ്കിലും പെൻഷൻ അക്കൗണ്ട് തുടങ്ങി പദ്ധതിയുടെ ഭാഗമാകാം.
എന്താണ് പദ്ധതി
അടയ്ക്കുന്ന തുകയുടെയും കാലയളവിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ തുകയിൽ മാറ്റം വരുന്ന പദ്ധതിയാണിത്. 18 നും 40 നുമിടയിൽ പ്രായമുളളവർക്കാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക. 60 വയസുവരെ ഒരു നിശ്ചിത തുക അടച്ചാൽ അതിന് ശേഷം 1000 മുതൽ 5000 വരെ പെൻഷൻ നേടാനാവും. എന്നാൽ 18 കാരന് 60 വയസാകുമ്പോൾ 5000 രൂപ പെൻഷൻ ലഭിച്ചാൽ അത് എന്തിന് തികയുമെന്ന ചോദ്യവും പ്രസക്തമാണ്. നിക്ഷേപിക്കുന്ന തുകയുടെ 50 ശതമാനം കേന്ദ്ര വിഹിതം ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർക്കെല്ലാം പദ്ധതിയുടെ ഭാഗമാകാം
18നും 60നും ഇടയിൽ പ്രായമുള്ള ഏത് ഇന്ത്യൻ പൗരനും പദ്ധതിയുടെ ഭാഗമാകാം. എന്നാൽ ആദായ നികുതി അടയ്ക്കുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം എങ്കിലും സർക്കാർ വിഹിതം ലഭിക്കില്ല. പക്ഷേ ഇവരുടെ നിക്ഷേപ തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. പ്രവാസ ഇന്ത്യക്കാർക്ക് പദ്ധതിയുടെ ഭാഗമാകാൻ കഴിയില്ല.
നിക്ഷേപം തുടരാൻ സാധിച്ചില്ലെങ്കിൽ
60 വയസിന് മുൻപ് നിക്ഷേപകൻ മരിച്ചാൽ പങ്കാളിക്ക് നിക്ഷേപം തുടരുകയോ പണം പിൻവലിക്കുകയോ ചെയ്യാം. പെൻഷൻ വാങ്ങി തുടങ്ങിയ ശേഷം നിക്ഷേപകൻ മരിക്കുന്ന സാഹചര്യത്തിൽ പങ്കാളിക്കോ നോമിനിക്കോ പെൻഷൻ കിട്ടും. പണം പൂർണമായി പിൻവലിക്കുകയോ ചെയ്യാം.
പദ്ധതിയുടെ ഭാഗമാകുന്നത് എങ്ങനെ
പൊതുമേഖല ബാങ്കുകൾ, ഇന്ത്യൻ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുകൾ എന്നിവ ഉപയോഗിച്ച് പദ്ധതിയുടെ ഭാഗമാകാം. ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും വേണം. പദ്ധതിയിൽ അംഗമാകാനുള്ള ഫോം ബാങ്കിൽ നിന്നോ ഓൺലൈനായോ വങ്ങാം. ആധാർ നമ്പറും ബാങ്ക് അക്കൗണ്ടും പരസ്പരം ബന്ധിപ്പിക്കണം. മാസതോറുമോ മൂന്ന് മാസം കൂടുമ്പോഴോ തുക ഒന്നിച്ച് അടയ്ക്കാം. തവണ മുടങ്ങിയാൽ 100 രൂപക്ക് ഒരു രൂപ പിഴയുണ്ട്. ആറുമാസം മുടങ്ങിയാൽ അക്കൗണ്ട് മരവിപ്പിക്കും.