സ്കൂട്ടർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. രജികുമാരൻ നായർ (50) ആണ് മരിച്ചത്. ഈ മാസം 11നു രജി കുമാരൻ ഓടിച്ച സ്കൂട്ടർ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ആറ്റുകാലിന് സമീപം വെച്ച്‌ രജികുമാർ ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

Advertisements

ഉടൻ തന്നെ രജിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ രജി വെന്റിലേറ്ററില്‍ ആയിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.