കോട്ടയം : വന്യജീവി ആക്രമണം കേരളത്തില്‍ രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര വന്യജീവി സംരക്ഷണം നിയമത്തില്‍ മാറ്റം വരുത്തണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കര്‍ഷകയൂണിയന്‍ (എം) കോട്ടയം ജില്ലാ കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും കര്‍ഷകരെ ഉപദ്രവിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക മേഖലയെ സംരക്ഷിക്കണം.
മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന പഴഞ്ചന്‍ കേന്ദ്രവന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതി കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വകയിരുത്തുവാന്‍ കര്‍ഷകര്‍ക്ക് അവകാശം നല്കുന്ന പുതിയ നിയമനിര്‍മ്മാണം നടത്തി കര്‍ഷകകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. അതുപോലെ തന്നെ ഇരട്ടിയിലധികമായി വിലവര്‍ദ്ധിപ്പിച്ച രാസവളങ്ങളുടെ വില കുറച്ച് കാര്‍ഷിക മേഖലയെ സംരക്ഷിക്കണമെന്നും കര്ഷകദ്രോഹനടപടികളില് നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് നിലപ്പനകൊല്ലിയില്‍ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചാമക്കാല, കെ.പി ജോസഫ്, ടോമി ഇടയോടിയില്‍, അവിരാച്ചന് കൊക്കാട്, ജോയി നടയില്‍, ജോസ് കലൂര്‍, ജോണ്‍ കൊച്ചുകളം, രാജു കുന്നേല്‍, ആന്റണി അറയ്ക്കപ്പറമ്പില്‍, സന്തോഷ് പീലിയാനിക്കല്‍, മാത്തച്ചന് പ്ലാത്തോട്ടം, സബി ഈരൂരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.