പിന്മടക്കമില്ലാത്ത പോരാട്ടങ്ങളുടെ സമര നേതൃത്വമായിരുന്നു പി ബിജു ; ജെയ്ക്ക് സി തോമസ്

കോട്ടയം :
പിന്മടക്കമില്ലാത്ത പോരാട്ടങ്ങളുടെ സമര നേതൃത്വമായിരുന്നു പി ബിജുവെന്ന് എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിപിഐഎം നേതാവുമായിരുന്ന പി ബിജുവിന്റെ ഒന്നാം അനുസ്മരണ ദിനത്തിൽ എസ്എഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസപ്പെടലുകൾക്കതീതമായ സമരത്തിന്റെ നേതൃത്വമായിരുന്നു പി ബിജു.കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തെ ചാടുലമാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും ജെയ്ക്ക് സി തോമസ്‌ പറഞ്ഞു.കെ എം ഏബ്രഹാം സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജസ്റ്റിൽ ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ വിഷ്ണു, കോട്ടയം ഏരിയ സെക്രട്ടറി അക്ഷയ് ലാൽ, പ്രസിഡന്റ് അശ്വിൻ ബിജു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles