40 വർഷത്തെ ഇടവേളക്ക് വിരാമം; കാശ്മീരിൽ വീണ്ടും ഇതിഹാസ താരങ്ങളുടെ രാജ്യാന്തര ക്രിക്കറ്റ്‌ പോരാട്ടം

ശ്രീനഗര്‍: നാല് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം കശ്‍മീരില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ(എല്‍എല്‍സി) കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവുക. ഇന്ത്യൻ മുന്‍ താരങ്ങളായ ശിഖർ ധവാനും ദിനേശ് കാർത്തിക്കും ഉള്‍പ്പെടെ നിരവധി വമ്പൻ താരങ്ങളാണ് ലെജന്‍ഡ്സ് ലീഗില്‍ കളിക്കാനൊരുങ്ങുന്നത്.

Advertisements

സെപ്റ്റംബർ 20ന് തുടങ്ങുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ക്രിക്കറ്റിന്‍റെ ആദ്യപാദമത്സരങ്ങള്‍ക്ക് സെപ്റ്റംബർ 20 മുതല്‍ ജോധ്പൂരിലെ ബർകത്തുള്ള ഖാൻ സ്റ്റേഡിയം വേദിയാവും. ആറ് ടീമുകള്‍ തമ്മില്‍ ആകെ 25 മത്സരങ്ങളാണ് ജോഥ്പൂരില്‍ നടക്കുക. ആറ് ടീമുകളിലേക്കായുള്ള താരലേലം ഇന്ന് നടക്കും. ഒക്ടോബർ 16ന് നടക്കുന്ന കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

38 വർഷം മുമ്പാണ് കശ്മീരില്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കുന്നത്. 1986ല്‍ ആയിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഈ ഏകദിനമത്സരം നടന്നത്. 1986 സെപ്റ്റംബറില്‍ നടന്ന ഈ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിലായിരുന്നു മത്സരം. അതിനുശേഷം ഇവിടെ ഒരു അന്താരാഷ്ട്ര മത്സരവും നടന്നിട്ടില്ല. അന്താരാഷ്ട്ര കളിക്കാർ ഇവിടെ കളത്തിലിറങ്ങിയിട്ടുമില്ല. ഇതിനിടയില്‍ ആഭ്യന്തര ടൂർണമെന്‍റുകളുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ലീഗോ മത്സരമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ലെജൻഡ് ക്രിക്കറ്റ് ലീഗിഗ് കശ്മീരില്‍ ക്രിക്കറ്റിന്‍റെ പുതിയ തുടക്കമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Hot Topics

Related Articles